Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pitru Tarpanam

Wayanad

തി​രു​നെ​ല്ലി​യി​ല്‍ ആ​യി​ര​ങ്ങ​ള്‍ പി​തൃ​ത​ര്‍​പ്പ​ണം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: പി​തൃ​മോ​ക്ഷ​ത്തി​ന് ത​ര്‍​പ്പ​ണം ന​ട​ത്താ​ന്‍ ക​ര്‍​ക്ക​ട​ക വാ​വു​ദി​ന​ത്തി​ല്‍ തി​രു​നെ​ല്ലി മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ ആ​യി​ര​ങ്ങ​ളെ​ത്തി. ദ​ര്‍​ഭ​യ്‌​ക്കൊ​പ്പം കൂ​വ ഇ​ല​യി​ല്‍ പൊ​തി​ഞ്ഞ എ​ള്ളും ഇ​ല​യും അ​രി​യും ച​ന്ദ​ന​വും തു​ള​സി​യു​മാ​യി പാ​പ​നാ​ശി​നി​യി​ല്‍ മു​ങ്ങി ഈ​റ​നാ​യെ​ത്തി​യ വി​ശ്വാ​സി​ക​ള്‍ വാ​ധ്യാ​ന്‍​മാ​ര്‍ ചൊ​ല്ലി​ക്കൊ​ടു​ത്ത മ​ന്ത്രം ഏ​റ്റു​ചൊ​ല്ലി. ഏ​ഴ് ത​ല​മു​റ​ക​ള്‍​ക്ക് ബ​ലി​യി​ട്ട് പി​തൃ​മോ​ക്ഷ​ത്തി​ന് പ്രാ​ര്‍​ഥി​ച്ചു.
പു​ല​ര്‍​ച്ചെ മൂ​ന്നി​നു പാ​പ​നാ​ശി​നി​ക്ക​ര​യി​ല്‍ തു​ട​ങ്ങി​യ ബ​ലി​ത​ര്‍​പ്പ​ണം ഉ​ച്ച​വ​രെ നീ​ണ്ടു.
തി​രു​നെ​ല്ലി ക്ഷേ​ത്രം കീ​ഴ്ശാ​ന്തി മേ​ച്ചി​ലോ​ട്ട് ബ​പ്പി​ലേ​രി​യി​ല്ലം സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​മ്പ്രാ​ന്തി​രി, ഡി.​കെ. അ​ച്യു​ത​ശ​ര്‍​മ, അ​രി​ങ്ങോ​ട്ടി​ല്ലം രാ​മ​ച​ന്ദ്ര​ന്‍ ന​മ്പൂ​തി​രി, കൊ​ല്ല​പ്പ​ള്ളി മ​ഠം, ദാ​മോ​ദ​ര​ന്‍ പോ​റ്റി, കൊ​ല്ല​പ്പ​ള്ളി മ​ഠം ശ്രീ​ധ​ര​ന്‍ പോ​റ്റി, കൊ​ല്ല​പ്പ​ള്ളി മ​ഠം ശം​ഭു പോ​റ്റി, താ​ഴെ​യി​ല്ലം രാ​മ​ച​ന്ദ്ര​ശ​ര്‍​മ, താ​ഴെ​യി​ല്ലം ജ​നാ​ര്‍​ദ​ന​ശ​ര്‍​മ, ഉ​ല്ലാ​സ് ന​മ്പൂ​തി​രി, അ​രി​ങ്ങോ​ട്ടി​ല്ലം ര​ഞ്ജി​ത്ത് ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജ​ക​ളി​ല്‍ മേ​ല്‍​ശാ​ന്തി ഇ.​എ​ന്‍. കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി മു​ഖ്യ​കാ​ര്‍​മി​ക​നാ​യി.

ദേ​വ​സ്വം പാ​ര​മ്പ​ര്യ ട്ര​സ്റ്റി പി.​ബി. കേ​ശ​വ​ദാ​സ്, എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫി​സ​ര്‍ കാ​ന​ത്തി​ല്‍ സ​ജീ​വ​ന്‍, മാ​നേ​ജ​ര്‍ പി.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു. ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ, മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വാ​സു എ​ന്നി​വ​ര്‍ രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി ഒ​രു​ക്കം വി​ല​യി​രു​ത്തി.
ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​വ​ര്‍​ക്ക് ദേ​വ​സ്വം ല​ഘു​ഭ​ക്ഷ​ണം ന​ല്‍​കി. ടൗ​ണി​ല്‍​നി​ന്നു കെ​എ​സ്ആ​ര്‍​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ള്‍ തി​രു​നെ​ല്ലി​യി​ലേ​ക്കും തി​രി​ച്ചും സ​ര്‍​വീ​സ് ന​ട​ത്തി. വി​ദൂ​ര​ദി​ക്കു​ക​ളി​ല്‍​നി​ന്നു​ള്ള വി​ശ്വാ​സി​ക​ളി​ല്‍ ഏ​റ​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ബ​ലി​യി​ടാ​ന്‍ എ​ത്തി​യ​ത്. ത​ലേ​ന്ന് തി​രു​നെ​ല്ലി​യി​ല്‍ എ​ത്തി​യ​വ​രും നി​ര​വ​ധി​യാ​ണ്. മ​ഴ മാ​റി​നി​ന്ന​തി​നാ​ല്‍ വി​ശ്വാ​സി​ക​ള്‍ പ്ര​യാ​സ​മി​ല്ലാ​തെ ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്തി മ​ട​ങ്ങി.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പൊ​ന്‍​കു​ഴി ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ക​ര്‍​ക്ക​ട​ക വാ​വു​ബ​ലി ദി​ന​ത്തി​ല്‍ പി​തൃ​ത​ര്‍​പ്പ​ണം ന​ട​ത്തി​യ​ത് ആ​യി​ര​ങ്ങ​ള്‍. പു​ല​ര്‍​ച്ചെ മൂ​ന്ന​ര മു​ത​ലാ​ണ് പൊ​ന്‍​കു​ഴി ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ബ​ലി​ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്.

തു​ട​ക്കം മു​ത​ല്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഒ​രേ സ​മ​യം 500പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ബ​ലി​ത്ത​റ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ ഒ​രു​ക്കി​യി​രു​ന്നു. ശ​ക്ത​മാ​യ സു​ര​ക്ഷ സം​വി​ധ​ന​വും ക്ഷേ​ത്ര പ​രി​സ​ര​ത്ത് ഒ​രു​ക്കി​യി​രു​ന്നു. പു​ഴ​യി​ല​ട​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ടം കെ​ട്ടി​തി​രി​ച്ചാ​ണ് സു​ര​ക്ഷ​യും ഒ​രു​ക്കി​യ​ത്.
ബ​ത്തേ​രി ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, അ​ഗ്നി​ര​ക്ഷാ സേ​ന, വ​നം, ആ​രോ​ഗ്യം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി​യും സ്വ​കാ​ര്യ​ബ​സു​ക​ളും രാ​വി​ലെ മൂ​ന്ന് മു​ത​ല്‍ ബ​ത്തേ​രി​യി​ല്‍ നി​ന്നും പൊ​ന്‍​കു​ഴി​യി​ലേ​ക്ക് സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി.
അ​തി​ര്‍​ത്തി സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പി​തൃ​ത​ര്‍​പ്പ​ണ​ത്തി​നാ​യി പൊ​ന്‍​കു​ഴി​യി​ലെ​ത്തി​യ​ത്. ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി ശ്രീ​രം​ഗ​നാ​ഥ് ബ​യ​ലാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ബ​ലി​ക​ര്‍​മ്മ​ങ്ങ​ള്‍ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.

പു​ല്‍​പ്പ​ള്ളി: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ ക​ര്‍​ക്ക​ട​ക​വാ​വു​ദി​ന​ത്തി​ല്‍ ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് എ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍.
ഷാ​ജി ശാ​ന്തി ആ​ല​മ​റ്റ​ത്തി​ല്‍, രാ​ജു ശാ​ന്തി പാ​ലാ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​രാ​യി. ക്ഷേ​ത്ര​ത്തി​ല്‍ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, തി​ല​ഹ​വ​നം, വി​ശേ​ഷ​ങ്ങ​ള്‍ ഗു​രു​പൂ​ജ, വ​ഴി​പാ​ടു​ക​ള്‍ എ​ന്നി​വ ന​ട​ന്നു. ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് എ​ത്തി​യ ഭ​ക്ത​ര്‍​ക്ക് ല​ഘു​ഭ​ക്ഷ​ണം ന​ല്‍​കി. എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​കെ. ഷാ​ജി, ക​ണ്‍​വീ​ന​ര്‍ സ​ജി കോ​ടി​ക്കു​ള​ത്ത്, എ.​ആ​ര്‍. ക​രു​ണാ​ക​ര​ന്‍, പി.​എ​ന്‍. സു​ന്ദ​ര​ന്‍ ഏ​രി​യ​പ്പ​ള്ളി, സി.​എ​സ്. ജ​നാ​ര്‍​ദ​ന​ന്‍, സി.​എ​സ്. സു​രേ​ഷ്, രാം​ജി​ത്ത് മ​ണ​ല്‍​വ​യ​ല്‍, മോ​ഹ​ന​ന്‍ വാ​രി​ശേ​രി, രാ​ജ്‌​മോ​ഹ​ന്‍ കോ​ട്ടി​ലി​ങ്ക​ല്‍, ടി.​കെ. ജ​യ​ന്‍, ബി​ന്ദു ഷി​ബു പൂ​ഴി​ക്കൊ​ല്ലി, മി​നി ശി​വ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മീ​ന​ങ്ങാ​ടി: മ​ല​ക്കാ​ട് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ ക​ര്‍​ക്ക​ട​ക​വാ​വ് ദി​ന​ത്തി​ല്‍ ബ​ലി​ത​ര്‍​പ്പ​ണം​ന​ട​ത്തി. പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച ച​ട​ങ്ങി​ന് പു​ല്‍​പ്പ​ള്ളി ക​രി​യാ​ത്തും​പാ​റ സു​ധീ​ഷ് ശാ​ന്തി നേ​തൃ​ത്വം ന​ല്‍​കി.
നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് എ​ത്തി​യ​ത്. ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, സെ​ക്ര​ട്ട​റി ര​വി ചേ​നാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up